ഫ്രഞ്ച് താരം ലെമാറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

അടുത്ത സീസണായുള്ള ഒരുക്കങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴേ തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഫ്രഞ്ച് താരം തോമസ് ലെമാറിനു വേണ്ടി യുണൈറ്റഡ് അത്ലറ്റിക്കോ മാഡ്രിഡിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. അത്ലറ്റിക്കോ മാഡ്രിഡിൽ അവസരം കുറഞ്ഞു നിൽക്കുന്ന ലെമാർ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഇടതു വിങ്ങിലും അറ്റാക്കിംഗ് മിഡായും കളിക്കാൻ കഴിവുള്ള താരമാണ് ലെമാർ.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെയ്ക്ക് ഇഷ്ടമുള്ള താരങ്ങളിൽ ഒന്നാണ് ലെമാർ. എന്നാൽ ഫോമിൽ ഇല്ലാത്ത ലെമാറിനെ ടീമിൽ എത്തിക്കുന്നതിൽ ആരാധകർക്ക് വലിയ താല്പര്യം ഉണ്ടാകില്ല. രണ്ട് വർഷം മുമ്പ് മൊണാകോയിൽ നിന്ന് 70 മില്യൺ എന്ന വലിയ തുകയ്ക്കായിരുന്നു ലെമാർ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. എന്നാൽ അവിടെ ഒട്ടും തിളങ്ങാൻ ലെമാറിനായില്ല. മുമ്പ് മൊണാകായിൽ ഉണ്ടായിരിക്കുമ്പോൾ മികച്ച പ്രകടങൽനം സ്ഥിരമായി കാഴ്ചവെച്ചിരുന്ന താരമാണ് ലെമാർ.

Previous articleറോമ ആരാധകരാൽ ആക്രമിക്കപ്പെട്ട ലിവർപൂൾ ആരാധകൻ അവസാനം വീട്ടിൽ തിരികെയെത്തി
Next articleജെസ്സെലിനെ റാഞ്ചിയതു പോലെ മറ്റൊരു ഗോവൻ താരവും ബ്ലാസ്റ്റേഴ്സിലേക്ക്