റോമ ആരാധകരാൽ ആക്രമിക്കപ്പെട്ട ലിവർപൂൾ ആരാധകൻ അവസാനം വീട്ടിൽ തിരികെയെത്തി

രണ്ട് സീസൺ മുമ്പ് ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടത്തിനിടയിൽ ലിവർപൂൾ ആരാധകരും റോമ ആരാധകരും തമ്മിൽ ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ ലിവർപൂൾ ആരാധകൻ സീൻ കോക്സ് അവസാനം വീട്ടിൽ തിരികെയെത്തി. ഇപ്പോഴും പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ട് എങ്കിലും ഇനി കോക്സിന് വീട്ടിൽ കഴിയാൻ സാധിക്കും.

അന്ന് ആക്രമണം നടന്ന ശേഷം മൂന്നു മാസത്തോളം കോമയിൽ കഴിഞ്ഞ കോക്സ് 2018 ജൂലൈയിൽ മാത്രമായിരുന്നു ബോധത്തിലേക്ക് വന്നത്. സീൻ കോക്സിനെ ആക്രമിച്ചു എന്ന് തെളിഞ്ഞ റോമൻ ആരാധകന് മൂന്നര വർഷം ജയിൽവാസം കോടതി വിധിച്ചിരുന്നു. അദ്ദേഹത്തിന്റെ ദീർഘകാല പരിചരണത്തിനായി നേരത്തെ ലിവർപൂൾ ആരാധകരും റോമ ക്ലബും ധനസഹായം നടത്തിയിരുന്നു‌.

Previous articleജൂൺ വരെ പ്രീമിയർ ലീഗ് നടന്നേക്കില്ല
Next articleഫ്രഞ്ച് താരം ലെമാറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം