ലീഡ്സ് ഒരുങ്ങി തന്നെ, 30 മില്യൺ നൽകി റോഡ്രിഗോയെ സ്വന്തമാക്കി

- Advertisement -

പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്ന ലീഡ്സ് യുണൈറ്റഡ് ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്. സ്പാനിഷ് ക്ലബായ വലൻസിയയുടെ സ്ട്രൈക്കർ റോഡ്രിഗോയെ ആണ് ലീഡ്സ് സ്വന്തമാക്കിയിരിക്കുന്നത്. 29കാരനായ താരത്തെ 30 മില്യൺ നൽകിയാണ് ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കുന്നത്. അവസാന ആറു വർഷത്തോളമായി വലൻസിയക്കായി കളിക്കുന്ന താരമാണ് റോഡ്രിഗോ.

മികച്ച ഫോമിൽ നിൽക്കെ ആണ് ലീഡ്സ് റോഡ്രിഗോയെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ വലൻസിയ അറ്റാക്കിനെ നയിച്ചിരുന്നതും റോഡ്രിഗോ തന്നെ ആയിരുന്നു. 11 ഗോളും 10 അസിസ്റ്റും താരത്തിന് ഉണ്ടായിരുന്നു. റയൽ മാഡ്രിഡ് യൂത്ത് ടീമുകളിലൂടെ വളർന്ന താരം മുമ്പ് ബെൻഫിക, ബോൾട്ടൺ എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്. വലൻസിയക്ക് ഒപ്പം ഒരു സീസൺ മുമ്പ് കോപ ഡെൽ റേ കിരീടവും റോഡ്രിഗോ നേടിയിരുന്നു. അന്ന് ബാഴ്സക്ക് എതിരെ ഫൈനലിൽ ഗോൾ അടിച്ചതും റോഡ്രിഗോ ആയിരുന്നു.

Advertisement