ലൗട്ടാരോ മാർട്ടിനെസ് ഇന്റർ മിലാനിൽ തന്നെ തുടരും എന്ന് ഏജന്റ്

20210817 125557

ലൗട്ടാരോ മാർട്ടിനെസ് ക്ലബ് വിടില്ല എന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കി. ലൗട്ടാരോ ഇന്റർ മിലാനിൽ തുടരാൻ ആഗ്രഹിക്കുന്നു എന്നും ഇന്ററിന്റെ ഭാവി പ്രൊജക്ടിൽ താരത്തിന് വിശ്വാസം ഉണ്ട് എന്നും ഏജന്റ് പറഞ്ഞു. പ്രീമിയർ ലീഗ് ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നു പക്ഷെ ഇന്ററിൽ തുടരാൻ ആണ് താരം എന്നുൻ ആഗ്രഹിച്ചത്. ലൗട്ടാരോയുടെ പുതിയ കരാർ ചർച്ചകൾ ഉടൻ ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു.

ലൗട്ടാരോയ്ക്കായി സ്പർസിന്റെ 60 മില്യൺ ഓഫർ വന്നു എങ്കിലും താരത്തെ വിൽക്കില്ല എന്നായിരുന്നു ഇന്റർ മിലാൻ നിലപാട് എടുത്തത്. ഇതിനകം തന്നെ ലുകാകുവിനെ വിറ്റ ഇന്റർ മിലാൻ ലൗട്ടാരോയെ കൂടെ വിറ്റാൽ ആരാധകരുടെ പ്രതിഷേധം ഉയർന്നേനെ‌. ഇന്റർ മിലാൻ ഭയക്കുന്നു.

ലൗട്ടാരോ സ്പർസിന്റെ ഓഫർ അംഗീകരിക്കാൻ ഒരുക്കമായിരുന്നു എങ്കിലും ഇന്റർ സ്പർസുമായി ചർച്ച ചെയ്യാൻ തയ്യാറായില്ല. 24കാരൻ കഴിഞ്ഞ മൂന്ന് സീസണിലും ഇന്ററിനായി തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 2018ൽ റേസിംഗ് ക്ലബിൽ നിന്നായുരുന്നു താരം ഇന്ററിലേക്ക് എത്തിയത്. ഇന്റർ മിലാനു വേണ്ടി നൂറിലധികം മത്സരങ്ങൾ ലൗട്ടാരോ കളിച്ചിട്ടുണ്ട്.

Previous articleകുശല്‍ പെരേര കോവിഡ് പോസിറ്റീവ്, പത്ത് ദിവസത്തെ ഐസൊലേഷനിലേക്ക്
Next articleബയേൺ മ്യൂണിച്ച് മൂന്നാം ജേഴ്സി പുറത്തിറക്കി