ലകാസെറ്റയ്ക്ക് യുവന്റസിന്റെ ഓഫർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബായ യുവന്റസ് ആഴ്സണൽ താരം ലകാസെറ്റയ്ക്ക് വേണ്ടി ആദ്യ ഓഫർ സമർപ്പിച്ചതായി വാർത്തകൾ. ഹിഗ്വയിൻ ക്ലബ് വിടുന്ന ഒഴിവിലേക്കാണ് യുവന്റസ് ലകസറ്റെയെ പരിഗണിക്കുന്നത്. ലകാസറ്റെ പിർലോയ്ക്കും ഇഷ്ടപ്പെട്ട താരമാണ്. ഒബാമയങ്ങ് ആഴ്സണലിൽ തുടരും എന്ന് ഉറപ്പായതോടെ ലകാസെറ്റ് ആഴ്സണൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്.

2017ൽ ആയിരുന്നു ലിയോൺ വിട്ട് വലിയ തുകയ്ക്ക് ലകാസെറ്റ് ആഴ്സണലിലേക്ക് എത്തിയത്. ഇതുവരെ മികച്ച പ്രകടനം ആഴ്സണലിൽ നടത്തി എങ്കിലും അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മ പലപ്പോഴും വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ഒബാമയങ്ങ് ഉള്ളത് കൊണ്ട് തന്നെ തന്റെ ഇഷ്ട പൊസിഷനിൽ ഇറങ്ങാൻ പലപ്പോഴും ലകാസറ്റ്ക്ക് സാധിക്കറില്ല. അധിക മത്സരത്തിലും ബെഞ്ചിൽ ഇരിക്കേണ്ടി വരുന്നതും ലകാസെറ്റയ്ക്ക് പ്രശ്നമാണ്. ലകാസറ്റയ്ക്ക് പകരം ഒരു താരത്തെ നൽകാനാണ് യുവന്റസ് ഇപ്പോൾ ശ്രമിക്കുന്നത്.