ബാഴ്സലോണ വേണ്ട, അഡെയെമി ഡോർട്ട്മുണ്ടിലേക്ക് അടുക്കുന്നു

1236770543.0

ബാഴ്സലോണയിലേക്കില്ലെന്ന് ഉറപ്പിച്ച് ജർമ്മൻ യുവ സ്ട്രൈക്കർ കെരീം അഡെയെമി. ആർബി സാൽസ്ബർഗിന്റെ സൂപ്പർ സ്ട്രൈക്കർ അഡെയെമി ഡോർട്ട്മുണ്ടിലേക്ക് അടുക്കുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. യൂറോപ്യൻ ഫുട്ബോളിൽ വമ്പൻ ക്ലബ്ബുകൾ തേടുന്ന അഡെയെമി ക്യാമ്പ് നൂവിലെത്തുമെന്നായിരുന്നു പത്രവാർത്തകൾ.

40 മില്ല്യൺ യൂറോയോളം സാൽസ്വർഗിന് നൽകി അഡെയെമിയെ സ്വന്തമാക്കാൻ ആവുമെന്നാണ് ബാഴ്സലോണ കരുതിയിരുന്നത്. എന്നാൽ താൻ ബാഴ്സലോണയിലേക്കില്ലെന്നും ജർമ്മനിയിലേക്ക് പോവാൻ ആണ് താത്പര്യമെന്നും അഡെയെമി പറഞ്ഞതായി സ്കൈ ആസ്ട്രിയ റിപ്പോർട്ട് ചെയ്തു. യൂറോ 2024ന് മുന്നോടിയായി ജർമ്മനിയിൽ ഡെവലെപ്പ് ചെയ്യാനാണ് തന്റെ താത്പര്യമെന്നും അഡെയെമി കൂട്ടിച്ചേർത്തു. അടുത്ത സീസണിൽ സൂപ്പർ സ്റ്റാർ എർലിംഗ് ഹാളണ്ട് ക്ലബ്ബ് വിട്ടാൽ പകരക്കാരനായി അഡെയെമിയെ എത്തിക്കാനാണ് ബൊറുസിയ ഡോർട്ട്മുണ്ട് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിലും തിളങ്ങിയ അഡെയെമി ഡോർട്ട്മുണ്ടിൽ എത്തുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

Previous articleബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നിരാശ
Next articleയങ് ബോയ്സിനോടുള്ള മാഞ്ചസ്റ്റർ കണക്ക് പ്രൊഫസർ വീട്ടുമോ