ജംഷദ്പൂരിന്റെ വിദേശതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണായുള്ള ടീമൊരുക്കം തുടരുകയാണ്. പുതിതായി കേരള ബ്ലാസ്റ്റേഴ്സ് വലയെറിഞ്ഞിരിക്കുന്നത് ജംഷദ്പൂരിന്റെ മധ്യനിര താരമായ മരിയോ ആർകസിനെയും ഫോർവേഡാറ്റ സിഡോഞ്ചയെയും ആണ്. ഇരുതാരങ്ങളുമായും കേരള ബ്ലാസ്റ്റേഴ്സ് അന്തിമ ചർച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മരിയോ ആർകസ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ അംഗീകരിച്ചു എന്നും വാർത്തകൾ വരുന്നു.

സ്പാനിഷ് താരമായ ആർകസ് ഈ കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിലും ജംഷദ്പൂരിനായി കളിച്ചിരുന്നു. 3 ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കാനും ആർകസിനായി. മധ്യനിരയിൽ ക്രിയേറ്റിവിറ്റി ഇല്ല എന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ആർകസിനെ ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

സിഡോഞ്ചയും സ്പാനിഷ് താരമാണ്. ഫോർവേഡായ സിഡോഞ്ച ജംഷദ്പൂരിന്റെ പ്രധാന ഗോൾ സ്രോതസ്സ് ആയിരുന്നു. ഗോൾ നേടുന്നതിനും ഗോൾ അവസരം സൃഷ്ടിക്കുന്നതിലും സിഡോഞ്ച മികവ് പുലർത്തിയിരുന്നു. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സിഡോഞ്ചയുടെ പേരിൽ ഉണ്ട്. ഇരു താരങ്ങളെയും ടീമിൽ എത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.