കാന്റെ ചെൽസി വിടാൻ സാധ്യത, മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

- Advertisement -

ചെൽസിയുടെ മധ്യനിര താരം കാന്റെയെ ചെൽസി വിൽക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ. താരം തന്നെ ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നല്ല ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കാൻ ആണ് പദ്ധതി. ചെൽസിയുട്ർ മധ്യനിരയിൽ ഏറ്റവും പ്രധാന താരമാണ് കാന്റെ. ഫ്രഞ്ച് മിഡ്ഫീൽഡറെ സ്വന്തമാക്കാൻ ശ്രമിക്കുന്നവരിൽ മുന്നിലുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്.

എന്നാൽ കടുത്ത വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാന്റെയെ നൽകാൻ ചെൽസി തയ്യാറാകുമോ എന്ന് സംശയമാണ്. മാറ്റിചിനെയും മാറ്റയെയും മുമ്പ് ചെൽസി യുണൈറ്റഡിന് വിറ്റിരുന്നു. അതുപോലെ കാന്റെയെയും കിട്ടും എന്നാണ് ക്ലബ് കരുതുന്നത്‌. കാന്റെയ്ക്ക് വേണ്ടി നേരത്തെ തന്നെ ഫ്രഞ്ച് ക്ലബായ പി എസ് ജിയും രംഗത്തുണ്ട്. താരത്തെ എന്തു വില നൽകിയും സ്വന്തമാക്കാൻ പി എസ് ജി ഒരുക്കമാണ്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും കാന്റെയ്ക്ക് വേണ്ടി രംഗത്തുണ്ട്. അവസാന നാലു സീസണുകളിലായി കാന്റെ ചെൽസിക്ക് ഒപ്പം ഉണ്ട്.

Advertisement