റാംസിയും റാബിയോയും എത്തി, മാറ്റ്യുഡിയും ഖദീരയും യുവന്റസ് വിട്ടേക്കും

പി എസ് ജിയുടെ മിഡ്ഫീൽഡർ റാബിയോ കൂടെ യുവന്റസിൽ എത്തും എന്ന് ഉറപ്പായതോടെ യുവന്റസിലെ രണ്ടു താരങ്ങളുടെ ഭാവി അവതാളത്തിൽ ആയിരിക്കുകയാണ്. മധ്യനിരക്കാരായ ഖദീരയും മാറ്റ്യുഡിയും ഉടൻ ക്ലബ് വിടും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മധ്യനിരയിൽ റാബിയോക്ക് ഒപ്പം റാംസിയും ഈ പുതിയ സീസണിൽ യുവന്റസിൽ എത്തുന്നുണ്ട്.

ഇതാണ് ഖദീരയ്ക്കും മാറ്റ്യുഡിക്കും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മാത്രമല്ല പുതിയ പരിശീലകൻ സാരിയുടെ ശൈലിക്ക് പറ്റിയവരല്ല മാറ്റ്യുഡിയും ഖദീരയും എന്നതും അവരുടെ ഭാവി അനിശ്ചിതാവസ്ഥയിൽ ആക്കുന്നു. ഖദീര യുവന്റസ് വിട്ട് എം എൽ എസിലേക്ക് പോകുമെന്നാണ് സൂചനകൾ. മാറ്റ്യുഡിക്ക് വേണ്ടി ഫ്രഞ്ച് ക്ലബായ മൊണാക്കോയും രംഗത്തുണ്ട്.

Previous article“മെസ്സിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ടാലന്റ് ആണ് നെയ്മർ” – ഗ്വാർഡിയോള
Next articleബാഴ്സയിലെ പ്രതിസന്ധികൾക്ക് വിട, ഡെന്നിസ് സുവാരസ് സെൽറ്റ വിഗോയിൽ