യുവന്റസിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായ ചെസ്നി ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തും. യുവന്റസ് എ സി മിലാൻ ഗോൾ കീപ്പറായ ചെസ്നിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നതാണ് താരം ക്ലബ് വിടേണ്ടി വരാൻ കാരണം. മുമ്പ് ആഴ്സണൽ ഗോൾ കീപ്പറായിരുന്നു ചെസ്നി. എട്ടു വർഷത്തോളം ആഴ്സണലിന്റെ വല കാത്തിട്ടുണ്ട്. 2017ൽ ആയിരുന്നു താരം യുവന്റസിൽ എത്തിയത്.
യുവന്റസിൽ എത്തിയത് മുതൽ ഗംഭീര പ്രകടനം തന്നെ അദ്ദേഹം നടത്തി. ബുഫണെ പിന്നിലാക്കി യുവന്റസ് ഒന്നാം നമ്പർ സ്വന്തമാക്കാനും അദ്ദേഹത്തിനായി. ഇപ്പോൾ തിരികെ ഇംഗ്ലണ്ടിലേക്ക് വരാൻ ആണ് ചെസ്നി ശ്രമിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ ചെസ്നിക്കായി 10 മില്യന്റെ ഓഫർ നൽകിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിക്ഫോർഡിനെ മറികടന്ന് എവർട്ടന്റെ ഒന്നാം നമ്പർ ആകാൻ ചെസ്നിക്ക് ആകും. എവർട്ടൺ അല്ലാതെയും ചെസ്നിക്ക് ഓഫറുകൾ ഇംഗ്ലണ്ടിൽ നിന്ന് ഉണ്ട്.