ലങ്കന്‍ വനിത ടീം ക്വാറന്റീനില്‍, ഒരു താരം പോസിറ്റീവ്

- Advertisement -

ലങ്കന്‍ വനിത ക്രിക്കറ്റ് ടീമിലെ പത്തോളം താരങ്ങള്‍ ക്വാറന്റീനില്‍. ഒരു താരം പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് ഈ നടപടി. ലങ്കന്‍ ടീമിന്റെ പരിശീലന സെഷനുകളെല്ലാം നിര്‍ത്തലാക്കിയെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. കോവിഡ് സ്ഥിരീകരിച്ച താരം ആരെന്ന് ലങ്കന്‍ ബോര്‍ഡിന്റെ അടുത്ത വൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കോവിഡ് ബാധിച്ച താരത്തിന് മൗണ്ട് ലാവിനിയയിലെ ചികിത്സ കേന്ദ്രത്തിലാണ് ചികിത്സ നല്‍കി വരുന്നത്. ബാക്കി താരങ്ങളെ വെല്ലാംപിറ്റിയയിലെ റസിഡന്‍ഷ്യല്‍ ഫെസിലിറ്റിയില്‍ ക്വാറന്റീനില്‍ ഇരുത്തിയിരിക്കുകയാണ്.

Advertisement