ഹാമസ് റോഡ്രിഗസിനെ റാഞ്ചാനൊരുങ്ങി നാപോളി

റയൽ മാഡ്രിഡ് സൂപ്പർ താരം ഹാമസ് റോഡ്രിഗസിനെ ടീമിലെത്തിക്കാൻ ഒരുങ്ങി ഇറ്റാലിയൻ ടീമായ നാപോളി. സീരി എയിൽ യുവന്റസിനോട് കിടപിടിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നാപോളി പ്രസിഡന്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഈ സീസണിനവസാനമാണ് റയൽ മാഡ്രിഡിൽ ഹാമസ് റോഡ്രിഗസ് തിരിച്ചെത്തിയത്.

നിലവിലെ നാപോളി പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയലിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് കൊളംബിയൻ സൂപ്പർതാരത്തെ എത്തിച്ചത്. ഏറെ വൈകാതെ ആഞ്ചലോട്ടിയെ ബയേണിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ നാപോളിയിൽ സ്ഥാനമേറ്റെടുത്ത ആഞ്ചലോട്ടി ഹാമസ് റോഡ്രിഗസിനെ നേപ്പിൾസിൽ എത്തിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഒരു സീസണിൽ റോഡ്രിഗസിനെ ടീമിലെത്തിക്കാൻ 10 മില്ല്യൺ യൂറോ എങ്കിലും നാപോളി മുടക്കേണ്ടതായി വരും. ഇപ്പോൾ കൊളംബിയക്കൊപ്പം കോപ അമേരിക്കയിൽ ഇറങ്ങിയീരിക്കുകയാണ് റോഡ്രിഗസ്.

Previous articleസൗവിക് ഘോഷ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും
Next articleവമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍