സൗവിക് ഘോഷ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും

ഡിഫൻഡർ സൗവിക് ഘോഷ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും. താരം നോർത്ത് ഈസ്റ്റുമായി ഒരു വർഷത്തെ പുതിയ കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ ആയിരുന്നു മുംബൈ സിറ്റി വിട്ട് സൗവിക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് വന്നത്. മുമ്പ് ജംഷദ്പൂരിനായും സൗവിക് കളിച്ചിട്ടുണ്ട്.

കഴിഞ്ഞ ഐ എസ് എല്ലിൽ 5 മത്സരങ്ങളിൽ മാത്രമേ സൗവിക് കളിച്ചിരുന്നുള്ളൂ. ഇതുവരെ ഐ എസ് എല്ലിൽ 31 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഡെൽഹി ഡൈനാമോസിനു വേണ്ടിയും മുമ്പ് ഔ എസ് എല്ലിൽ ബൂട്ട് കിട്ടിയിട്ടുണ്ട്. സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും തിളങ്ങാൻ കഴിവുള്ള താരം ടീമിന്റെ പ്രതിരോധത്തിനു കരുത്താകും. ഉത്തർപ്രദേശുകാരനായ സൗവിക് മോഹൻ ബഗാന്റെയും താരമായിരുന്നു.

Previous articleസബ് ജൂനിയർ ദേശീയ ഫുട്ബോൾ; അരുണാചൽ ഫൈനലിൽ
Next articleഹാമസ് റോഡ്രിഗസിനെ റാഞ്ചാനൊരുങ്ങി നാപോളി