പുതു വർഷത്തിൽ ഹാമേസിനെ സ്വന്തമാക്കാൻ എവർട്ടൻ

- Advertisement -

റയൽ മാഡ്രിഡ് താരം ഹാമേസ് റോഡ്രിഗസിനെ പ്രീമിയർ ലീഗിൽ എത്തിക്കാൻ കാർലോ ആഞ്ചലോട്ടി ശ്രമം.തുടങ്ങിയതായി റിപ്പോർട്ടുകൾ. അഞ്ചലോട്ടിക്ക് കീഴിൽ എവർട്ടന്റെ ആദ്യ സൈനിങ് ഹാമേസ് ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. മാഡ്രിഡിൽ സിദാന്റെ കീഴിൽ അവസരങ്ങൾ തീർത്തും കുറഞ്ഞതോടെയാണ് താരം ക്ലബ്ബ് വിടാൻ ശ്രമങ്ങൾ ആരംഭിച്ചത്. നേരത്തെ റയൽ മാഡ്രിഡിൽ അഞ്ചലോട്ടിക്ക് കീഴിൽ താരം കളിച്ചിട്ടുണ്ട്.

2014 ൽ മോണക്കോയിൽ നിന്ന് മാഡ്രിഡിൽ എത്തിയ താരത്തിന് പക്ഷെ ഒരിക്കലും റയൽ ടീമിൽ സ്ഥിരമായ ഇടം നേടാൻ സാധിച്ചിരുന്നില്ല. പിന്നീട് ബയേണിൽ ലോണിൽ കളിച്ചെങ്കിലും താരത്തിന് റയലിലേക്ക് മടങ്ങേണ്ടി വന്നു. പക്ഷെ സിദാൻ വീണ്ടും പരിശീലകനായി എത്തിയതോടെ ടീമിൽ അവസരം ലഭിച്ചില്ല. എവർട്ടൻ പോലൊരു ക്ലബ്ബിൽ സ്ഥിരം ഇടം വാഗ്ദാനം ലഭിച്ചാൽ താരം കരാറിന് എസ് പറഞ്ഞേക്കും എന്നതാണ് സാധ്യതകൾ.

 

Advertisement