വിദാലിനെ ഇന്റർ മിലാന് വെറുതെ നൽകാൻ ബാഴ്സലോണ തീരുമാനിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചിലിയൻ മിഡ്ഫീൽഡർ വിദാൽ ഉടൻ തന്നെ ബാഴ്സലോണ വിട്ട് ഇന്റർ മിലാനിൽ എത്തും. വിദാലിനെ വിട്ടു നൽകാൻ ബാഴ്സലോണ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്‌. നേരത്തെ ട്രാൻസ്ഫർ തുക ബാഴ്സലോണ ഇന്ററിനോട് ആവശ്യപ്പെട്ടിരുന്നു‌. എന്നാൽ ഇപ്പോൾ വിദാലിന്റെ കരാർ റദ്ദാക്കി കൊണ്ട് ട്രാൻസ്ഫർ തുക ഒന്നും വാങ്ങാതെ ഇന്ററിന് താരത്തെ ബാഴ്സലോണ വിട്ടു കൊടുക്കും. ഉടൻ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും.

ഇന്റർ മിലാനിൽ 2022 വരെയുള്ള ജരാർ ആകും വിദാൽ ഒപ്പുവെക്കുക.രണ്ട് വർഷം മുമ്പ് ബാഴ്സലോണയിൽ എത്തുന്നതിന് മുമ്പും ഇന്റർ വിദാലിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. വിദാൽ കോണ്ടെയുടെ ഇഷ്ട താരം കൂടിയാണ്‌. വിദാലിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും എന്നും കോണ്ടെ കരുതുന്നു. മുമ്പ് യുവന്റസിനൊപ്പം ഇറ്റലിയിൽ കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് വിദാൽ.