നൈകി വിട്ട നെയ്മർ ഇനി പ്യൂമയ്ക്ക് ഒപ്പം

- Advertisement -

അമേരിക്കൻ സ്പോർട്സ് ബ്രാൻഡായ നൈകിയുമായുള്ള കരാർ അവസാനിപ്പിച്ച നെയ്മർ ജർമ്മൻ ബ്രാൻഡായ പ്യൂമയ്ക്ക് ഒപ്പം ഇനി പ്രവർത്തിക്കും. നെയ്മർ തന്നെയാണ് താൻ പ്യൂമയുമായി കരാർ ഒപ്പുവെച്ചതായ വിവരം പങ്കുവെച്ചത്. എന്നാൽ കരാറിന്റെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. നൂറു മില്യണ് മുകളിൽ ഉള്ള കരാറാണ് നെയ്മർ ഒപ്പുവെച്ചത് എന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ പറയുന്നത്.

അവസാന 13 വർഷമായി നൈകിയുമായായിരുന്നു നെയ്മറിന്റെ കരാർ. വേതന തർക്കമാണ് നെയ്മർ നൈകി വിടാനുള്ള കാരണം. മറഡോണയും ക്രൈഫും പെലെയും ഒക്കെ കളിച്ച ബ്രാൻഡിനെ പ്രതിനിധീകരിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ട് എന്ന് നെയ്മർ പറഞ്ഞു‌. ഇപ്പോൾ കൊറോണ ബാധിതൻ ആയതിനാൽ ഐസൊലേഷനിൽ കഴിയുക ആണ് നെയ്മർ‌.

Advertisement