അർടുറോ വിദാലിനെ ഇറ്റലിയിൽ തിരികെയെത്തിക്കാൻ ഇന്റർ

- Advertisement -

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് താരം അർടുറോ വിദാലിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ. ചാമ്പ്യൻസ് ലീഗിലേക്ക് ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഇന്റർ സുശക്തമായ ടീമിനെ ഇറക്കാനാണ് ചിലിയൻ താരതി സ്വന്തമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഇറ്റലിയിൽ അപരിചിതനല്ല വിദാൽ. കിംഗ് ആർട്ടുറോ യുവന്റസിനൊപ്പം സീരി എ യിൽ 4 കിരീടമുയർത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർമാരിൽ ഒരാളായാണ് വിദാൽ അറിയപ്പെടുന്നത്. ചിലിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന നിലവിലെ ഗോൾഡൻ ജനറേഷന്റെ പ്രധാനകളിക്കാരിൽ ഒരാളും കൂടിയാണ് അർടുറോ വിദാൽ. 2015 യുവന്റസിൽ നിന്നും താരം ബയേണിലെത്തുന്നത്. റെനാറ്റോ സാഞ്ചെസിനെയും തിയാഗോയെയും വിൽക്കില്ലെന്ന് ക്ലബ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിദാലിനായി മറ്റു ക്ലബ്ബുകൾ ശ്രമം തുടങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും വിദാലിനായി ശ്രമിക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement