ബ്രസീലിനെതിരെ ഓസ്ട്രേലിയക്ക് ആധികാരിക വിജയം

- Advertisement -

അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റ് ഓഫ് നാഷൻസിൽ ബ്രസീലിന് പരാജയത്തോടെ തുടക്കം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ ആണ് ബ്രസീൽ പെൺ പടയെ തകർത്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ബ്രസീലിന്റെ ഡിഫൻസീവ് പിഴവുകൾ മികച്ച രീതിയിൽ ഉപയോഗിച്ചതാണ് ഓസ്ട്രേലിയക്ക് ഇത്ര വലിയ വിജയം നേടിക്കൊടുത്തത്.

എലിസി നൈറ്റിന്റെ കോർണറിൽ പിറന്ന സെൽഫ് ഗോളിലൂടെ ആയിരുന്നു ഓസ്ട്രേലിയ ആദ്യം മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ തന്നെ ടെമെകയുടെ ഗോൾ ഓസ്ട്രേലിയയെ 2-0ന് മുന്നിൽ എത്തിച്ചു. സാം കെർ ആണ് ഓസ്ട്രേലിയയുടെ മൂന്നാം ഗോൾ നേടിയത്. ദെബീനയാണ് ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement