റൊണാൾഡോയുടെ അരങ്ങേറ്റം വെറോണയിൽ, സീരി എ ഫിക്‌സചർ വന്നു

അടുത്ത സീസണിലേക്കുള്ള സീരി എ ഫിക്സ്ചറുകൾ മിലാനിൽ വെച്ച് പുറത്തുവന്നു. സൂപ്പർ താരം ക്രിസ്റ്റിയാനോയുടെ സീരി എ അരങ്ങേറ്റത്തിനാണ് കളം ഒരുങ്ങിയത്. വെറോണയിൽ വെച്ച് നടക്കുന്ന യുവന്റസിന്റെ ആദ്യ മത്സരത്തിൽ ചീവോയാണ് എതിരാളികൾ. ടൂറിനിൽ വെച്ചുള്ള ക്രിസ്റ്റിയാനോയുടെ ആദ്യ മത്സരത്തിൽ എതിരാളികൾ ലാസിയോ ആയിരിക്കും. തുടർച്ചയായ എട്ടാം കിരീടം ലക്ഷ്യമാക്കിയാണ് യുവന്റസ് ഇറങ്ങുന്നത്. 

90 ൽ അധികം പോയന്റ് നേടിയിട്ടും കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന നാപോളി ആദ്യ മത്സരത്തിൽ ലാസിയോയോട് ഏറ്റുമുട്ടും. മിലാൻ ജെനോവയോട് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ റോമാ നേരിടുക ടോറീനോയെ ആയിരിക്കും. ഇന്ററിനു ആദ്യ മത്സരത്തിൽ എതിരാളികൾ ചീവോയാണ്. ഓഗസ്റ്റ് 18, ആരംഭിക്കുന്ന സീരി എ മെയ് 26, അവസാനിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഞ്ചസ്റ്റർ സിറ്റി തനിക്ക് മികച്ച ക്ലബ് അല്ല, ക്ലബ് വിടാൻ തീരുമാനിച്ച് നാദിയ നദീം
Next articleഅർടുറോ വിദാലിനെ ഇറ്റലിയിൽ തിരികെയെത്തിക്കാൻ ഇന്റർ