ഇക്കാർഡിയെ പി എസ് ജി 70 മില്യണ് വാങ്ങും

- Advertisement -

ഇന്റർ മിലാനിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ പി എസ് ജിയിൽ എത്തിയ ഇക്കാർഡിയെ ക്ലബ് സ്ഥിര കരാറിൽ സ്വന്തമാക്കും. സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം സർപ്രൈസ് നീക്കത്തിലൂടെ പാരീസിൽ എത്തിയ ഇക്കാർഡി ഇതുവരെ ഗഭീര പ്രകടനമാണ് പി എസ് ജിയിൽ നടത്തിയത്. ഇതോടെ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനുള്ള നീക്കം പി എസ് ജി ശക്തമാക്കി.

ഒരു വർഷത്തെ ലോൺ കരാർ ആണെങ്കിലും ജനുവരിയിൽ തന്നെ സ്ഥിര കരാറിൽ പി എസ് ജി ഇക്കാർഡിയെ സ്വന്തമാക്കും. 70 മില്യൺ ആകും പി എസ് ജി ഇന്ററിന് നൽകുക. ഇക്കാർഡി, എമ്പപ്പെ, നെയ്മർ സഖ്യം ചാമ്പ്യൻസ് ലീഗിൽ അടക്കം പി എസ് ജിക്കായി തകർത്തു കളിക്കുകയാണ് ഇപ്പോൾ. ഇക്കാർഡി ഫോമിൽ എത്തിയതോടെ കവാനി ആദ്യ ഇലവനിൽ നിന്ന് പുറത്തായിരിക്കുകയുമാണ്.

Advertisement