മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി സ്ട്രൈക്കർമാരെ സൈൻ ചെയ്യേണ്ട എന്ന് ബെർബറ്റോവ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി സ്ട്രൈക്കർമാരെ ഇപ്പോൾ സൈൻ ചെയ്യേണ്ടതില്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ബെർബറ്റോവ്. മാഞ്ചസ്റ്റർ യുണൈറ്റഡ് മാൻസുകിചിനെയോ ഹാലാൻഡിനെയോ സൈൻ ചെയ്തേക്കും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ ആണ് ബെർബറ്റോവ് ആ നീക്കത്തെ എതിർക്കുന്നത്.

ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർമാർ മികച്ച രീതിയിലാണ് കളിക്കുന്നത്. മാൻസുകിചിനെ പോലെ ഒരു സ്ട്രൈക്കറെ കൊണ്ടു വന്നാൽ ഈ യുവതാരങ്ങകളുടെ ആത്മവിശ്വാസത്തെ അത് ബാധിക്കും. ഹാലാൻഡിനെ പോലൊരു യുവതാരത്തെ കൊണ്ടു വന്നാൽ അത് യുണൈറ്റഡിന്റെ ഇപ്പോഴുള്ള താരങ്ങളുടെ വളർച്ചയെ ബാധിക്കും എന്നും ബെർബറ്റോവ് പറഞ്ഞു. റാഷ്ഫോർഡ്, മാർഷ്യൽ, ഗ്രീൻവുഡ് എന്നീ താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇപ്പോൾ ഗംഭീര പ്രകടനമാണ് നടത്തുന്നത്.

Advertisement