ഡോർട്ട്മുണ്ടിനും ഒരു ഹാസാർഡിനെ കിട്ടിയേക്കും, റെക്കോർഡ് തുക മുടക്കാനൊരുങ്ങി ജർമ്മൻ ക്ലബ്ബ്

- Advertisement -

ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ സഹോദരനും ദേശീയ ടീം സഹ താരവുമായ തോർഗൻ ഹസാർഡിനായി ബൊറൂസിയ ഡോർട്ട്മുണ്ട് വല വിരിക്കുന്നതായി റിപ്പോർട്ടുകൾ. ജർമ്മനിയിലെ തന്നെ ബൊറൂസിയ മോഷൻഗ്ലാഡ്‌ബാക്കിന്റെ താരമായ ഹസാർഡിനായി ക്ലബ്ബ് റെക്കോർഡ് തുകയുടെ ട്രാൻസ്ഫർ നടത്താൻ മുൻ ജർമ്മൻ ചാമ്പ്യന്മാർ ഒരുങ്ങുന്നതായാണ് ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ബുണ്ടസ് ലീഗെയിൽ ഏതാനും സീസണുകളിലായി മികച്ച പ്രകടനം നടത്തി വരുന്ന ഹസാർഡിന്റെ പ്രകടനം ശ്രദ്ദിക്കപ്പെട്ടിരുന്നു. മുൻ ചെൽസി താരമാണ് തോർഗൻ ഹസാർഡ്. ചെൽസിയിലേക് മാറുന്ന പുലിസിക്കിന്റെ പകരക്കാരനായാണ് ഡോർട്ട്മുണ്ട് ഹസാർഡിനെ ലക്ഷ്യമിടുന്നത്. ഏതാണ്ട് 40 മില്യൺ യൂറോയോളം ജർമ്മൻ ക്ലബ്ബ് മുടക്കാൻ തയ്യാറായതാണ് റിപ്പോർട്ടുകൾ. ഈ ഡീൽ നടന്നാൽ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ തരമാകും ഹസാർഡ്. 5 വർഷങ്ങൾക്ക് മുൻപാണ് ചെൽസിയിൽ നിന്ന് തോർഗൻ ജർമ്മനിയിൽ എത്തുന്നത്.

Advertisement