സൂപ്പർ കപ്പ് ആദ്യ സെമി ഇന്ന്, ചെന്നൈ സിറ്റിയും ഗോവയും നേർക്കുനേർ

- Advertisement -

സൂപ്പർ കപ്പിന്റെ സെമി ഫൈനലിലെ ആദ്യ പോരാട്ടം ഇന്ന് ഭുവനേശ്വറിൽ നടക്കും. ആദ്യ സെമിയിൽ ഐ എസ് എൽ ക്ലബായ എഫ് സി ഗോവ ഐ ലീഗ് ജേതാക്കളായ ചെന്നൈ സിറ്റിയേ ആണ് നേരിടുക. ഇതിനകം തന്നെ ഐ ലീഗ് വിജയിച്ച ചെന്നൈ സിറ്റി സൂപ്പർ കപ്പ് കൂടെ ഡബിൾ കിരീടം നേടാം എന്ന പ്രതീക്ഷയിലാണ്. പ്രീക്വാർട്ടറിൽ പൂനെ സിറ്റിയെയും ക്വാർട്ടറിൽ ശക്തരായ ബെംഗളൂരു എഫ് സിയെയും തോൽപ്പിച്ചാണ് ചെന്നൈ സിറ്റി സെമിയിലേക്ക് എത്തിയത്.

മാൻസിയുടെ ഫോം ആണ് ചെന്നൈ സിറ്റിയുടെ പ്രതീക്ഷ. ഈ സീസണിൽ ഇതുവരെ 25 ഗോളുകൾ മാൻസി നേടിയിട്ടുണ്ട്. ചെന്നൈ സിറ്റിയുടെ എതിരാളികൾ ആയ എഫ് സി ഗോവ ഇന്ത്യൻ ആരോസിനെയും ജംഷദ്പൂരിനെയും ആണ് സൂപ്പർ കപ്പിന്റെ സെമിയിലേക്കുള്ള വഴിയിൽ തോൽപ്പിച്ചത്. സസ്പെൻഷനിലായ എഡു ബേഡിയ ഇല്ലാതെ ആകും എഫ് സി ഗോവ ഇന്ന് ഇറങ്ങുക.

Advertisement