റയൽ മാഡ്രിഡിലേക്ക് പോയില്ല എങ്കിലും ദുഖമില്ല എന്ന് ഹസാർഡ്

താൻ ചെൽസി വിട്ടു പോകാൻ പറ്റിയില്ല എങ്കിലും സന്തോഷവാനാണ് എന്ന് ചെൽസി അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹസാർഡ്. മുമ്പ് ഫ്രഞ്ച് ക്ലബായ ലില്ലിയിൽ ആയിരിക്കുമ്പോൾ താൻ പറഞ്ഞതാണ് തന്റെ ലക്ഷ്യം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുകയാണ് എന്ന്. കാരണം ഇംഗ്ലീഷ് പ്രീമിയർ ലീഗ് അത്രയും ശക്തമായ ലീഗാണ്‌. പ്രീമിയർ ലീഗിൽ കളിച്ച് കഴിഞ്ഞ ശേഷം സാവധാനം സ്പെയിനിലേക്ക് പോകണമെന്നും താൻ പറഞ്ഞിരുന്നു. ഹസാർഡ് പറയുന്നു..

ഇപ്പോൾ ഏഴു വർഷക്കാലമായി താൻ ചെൽസിയിൽ കളിക്കുന്നു. ഇവിടെ തനിക്ക് നേടാൻ കഴിയുന്ന ഏതാണ്ട് എല്ലാ കിരീടങ്ങളും താൻ നേടി കഴിഞ്ഞു. അതുകൊണ്ട് തന്നെ താൻ സന്തോഷവാനാണ്. സ്പെയിനിലേക്ക് പോകാൻ കഴിഞ്ഞ എങ്കിൽ ഞാൻ ചെൽസിയിൽ തുടരും. അതിൽ യാതൊരു സങ്കടവും ഉണ്ടാകില്ല. ഹസാർഡ് പറഞ്ഞു.

തനിക്ക് ഇവിടെയുള്ള ആരാധകരെ ഇഷ്ടമാണ്. ആരാധകർക്ക് തന്നെയും ഇഷ്ടമാണെന്ന് തോന്നുന്നു. ബെൽജിയൻ പറഞ്ഞു. സാരി വന്നതിനു ശേഷം അതിഗംഭീര ഫോമിൽ ഉള്ള ഹസാർഡ് ക്ലബ് വിടരുത് എന്നാണ് ചെൽസി ആരാധകർ ആഗ്രഹിക്കുന്നത്.

Previous article“കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ആരാധകരുണ്ട്, പക്ഷെ അവരാവില്ല നാളെ വിധി എഴുതുക”
Next articleയുഎഇയിലേക്ക് ഗുപ്ടില്‍ ഇല്ല