ഹകീമി തിരികെ റയൽ മാഡ്രിഡിലേക്ക് തന്നെ പോകും

ഡോർട്മുണ്ടിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന റൈറ്റ് ബാക്ക് അഷ്റഫ് ഹകീമി ഈ സീസൺ കഴിഞ്ഞാൽ തിരികെ തന്റെ ക്ലബായ റയൽ മാഡ്രിഡിലേക്ക് തന്നെ പോകും. ഇപ്പോൾ റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് ഹകീമി ജർമ്മനിയിൽ ഡോർട്മുണ്ടിനായി കളിക്കുന്നത്. ഈ സീസൺ കഴിഞ്ഞാൽ ഹകീമി തിരികെ റയലിൽ എത്തും എന്നാണ് ഹകീമിയുടെ ഏജന്റായ അലെഹാണ്ട്രൊ കമാനോ പറയുന്നത്.

വലിയ ഓഫറുകൾ ഒന്നും ഹകീമിക്ക് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് തന്നെ റയലിലേക്ക് തിരികെ പോകാൻ ആണ് ഹകീമി താല്പര്യപ്പെടുന്നത് എന്നാണ് ഏജന്റ് പറയുന്നത്. അവസാന രണ്ട് വർഷമായി ഹകീമി ലോണിൽ ഡോർട്മുണ്ടിൽ കളിക്കുകയായിരുന്നു.
എന്നാൽ റയലിൽ താൻ നിൽക്കില്ല എന്ന് ഹകീമി അടുത്തിടെ സൂചന നൽകിയിരുന്നു. ഡോർട്മുണ്ട് സ്ഥിര കരാർ ഓഫർ ചെയ്യും എന്നാണ് ഹകീമി പ്രതീക്ഷിക്കുന്നത്.