ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഒരുപാട് പിറകിലാണ് എന്ന് ടെഡി ഷെറിങ്ഹാം

- Advertisement -

ഇന്ത്യൻ ഫുട്ബോൾ സംസ്കാരത്തെയും ഐ എസ് എല്ലിനെയും വിമർശിച്ച് മുൻ എ ടി കെ കൊൽക്കത്ത പരിശീലകൻ ടെഏഇ ഷെറിങ്ഹാം. ഇന്ത്യയിലെ ഫുട്ബോൾ സാഹചര്യം വളരെ മോശമാണ് എന്ന് ഷെറിങ്ഹം പറഞ്ഞു. റഫറിയിങ് മുതൽ ഗ്രാസ് റൂട്ട് തലം വരെ അവിടെ നിലവാരം വളരെ കുറവാണ് എന്ന് ഷെറിങ്ഹാം പറഞ്ഞു. ഇത്ര മോശം റഫറിയിങ് താൻ എവിടെയും കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

2017ൽ ആയിരുന്നു ഷെറിങ്ഹാം എ ടി കെ കൊൽക്കത്തയുടെ പരിശീലകനായിരുന്നത്. ആകെ 10 മത്സരങ്ങൾ കൊണ്ട് അദ്ദേഹത്തിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഗ്രാസ്റൂട്ട് തലവും ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. താരങ്ങളുടെ ഭക്ഷണ രീതി വരെ പ്രൊഫഷണൽ തലത്തിൽ അല്ല എന്നും ഷെറിങ്ഹാം പറഞ്ഞു. ചെറുപ്പത്തിലെ ഒരു ഫുട്ബോൾ സംസ്കാരം വളർത്തിയില്ല എങ്കിൽ ഇന്ത്യ മെച്ചപ്പെടില്ല എന്നും അദ്ദേഹം പറയുന്നു.

Advertisement