ഹകീമിയെ നോട്ടമിട്ട് യുവന്റസ്

- Advertisement -

ഡോർട്മുണ്ടിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന റൈറ്റ് ബാക്ക് അഷ്റഫ് ഹകീമിയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമങ്ങൾ തുടങ്ങി. ഇപ്പോൾ റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് ഹകീമി ഇപ്പോൾ ജർമ്മനിയിൽ ഡോർട്മുണ്ടിനായി കളിക്കുന്നത്. യുവന്റാഇന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ ഡനിലോയ്ക്ക് തിളങ്ങാൻ കഴിയാത്തതാണ് ഹകീമിയിലേക്ക് യുവന്റസിനെ എത്തിക്കുന്നത്.

ഈ സീസൺ കഴിഞ്ഞാൽ ഹകീമി തിരികെ റയലിൽ എത്തും. റയൽ മാഡ്രിഡ് ഹകീമിയെ വിൽക്കാൻ തന്നെയാകും ശ്രമിക്കുക എന്നാണ് സൂചനകൾ. വിൽക്കുന്നുണ്ട് എങ്കിൽ യുവന്റസിന് ഏറ്റവും വെല്ലുവിളി ഉയർത്തുക ഡോർട്മുണ്ട് തന്നെയാകും.

Advertisement