ഗ്രീസ്മനെ ഒരു കാരണവശാലും വിൽക്കില്ല

- Advertisement -

ബാഴ്സലോണ ഗ്രീസ്മനെ വിൽക്കുമെന്നുള്ള അഭ്യൂഹങ്ങൾ നിരസിച്ച് ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ. നെയ്മറിനെ സ്വന്തമാക്കാൻ വേണ്ടി ഗ്രീസ്മനെ ക്ലബ് പകരം നൽകിയേക്കും എന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഗ്രീസ്മനെ വിൽക്കില്ല എന്ന് ഉറപ്പ് ലഭിക്കുന്നത്. ബാഴ്സലോണ പുതിയ സ്ട്രൈക്കറെ വാങ്ങും എന്നും എന്നാൽ അത് ഗ്രീസ്മാന്റെ ബാഴ്സലോണ ഭാവിക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ സീസൺ തുടക്കത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡിൽ വൻ തുക നൽകി ബാഴ്സലോണ ഗ്രീസ്മനെ സ്വന്തമാക്കിയത്. താരം ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു എങ്കിലും ഇതിൽ കൂടുതൽ എല്ലാവരും ഗ്രീസ്മനിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. അത്ലറ്റിക്കോയിൽ കളിച്ച പൊസിഷനിൽ കളിക്കാൻ ആവുന്നില്ല എന്നത് ഗ്രീസ്മന്റെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു.

Advertisement