കൊറോണ പോസിറ്റീവ് ആയി, ഫ്രഞ്ച് ലീഗ് ക്ലബിന്റെ ഡോക്ടർ ആത്മഹത്യ ചെയ്തു

- Advertisement -

ഫ്രഞ്ച് ലീഗ് ക്ലബായ റെയിംസിന്റെ ക്ലബ് ഡോക്ടർ ബെർണാർഡ് ഗോൺസാലസ് ആത്മഹത്യ ചെയ്തു. 60കാരനായ ഗോൺസാലസിന്റെ കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയതിനു പിന്നാലെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിൽ കൊറൊണ രോഗം സ്ഥിരീകരിച്ചതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് അദ്ദേഹം എഴുതിചേർത്തിട്ടുണ്ട്.

അവസാന 20 വർഷത്തോളം റെയിംസ് ക്ലബിനൊപ്പം ഉള്ള ഡോക്ടറാണ് ബെർണാർഡ് ഗോൺസാലസ്. അദ്ദേഹത്തിന്റെ മരണം ഞെട്ടലുണ്ടാക്കുന്നു എന്ന് ക്ലബ് പ്രസിഡന്റ് അറിയിച്ചു. ഫ്രാൻസിൽ കൊറോണ ഭീതി ഗുരുതരമായി തുടരുന്ന സാഹചര്യം തന്നെയാണ് ഇപ്പോഴും ഉള്ളത്.

Advertisement