മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം ജാക്ക് ഗ്രീലിഷ് തന്നെ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ അവസാനത്തിൽ സൈൻ ചെയ്യാൻ കൂടുതൽ സാധ്യത ജാക്ക് ഗ്രീലിഷിനെ തന്നെയാകും എന്ന് റിപ്പോർട്ടുകൾ. ലെസ്റ്റർ സിറ്റിയുടെ മാഡിസണെയോ ആസ്റ്റൺ വില്ലയുടെ ഗ്രീലിഷിനെയോ വേണമെന്നാണ് യുണൈറ്റഡ് പരിശീലകൻ ഒലെ വുഡ്വാർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മാഡിസണെ സ്വന്തമാക്കുക വളരെ ചിലവേറിയ കാര്യമായതിനാൽ ഗ്രീലിഷിലേക്ക് തന്നെ ശ്രദ്ധ തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ.

ആസ്റ്റൺ വില്ലയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ ജാക്ക് ഗ്രീലിഷ് ഈ സീസണിൽ വില്ലയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. താരത്തിനായി 70 മില്യൺ വരെ നൽകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ആസ്റ്റൺ വില്ല റിലഗേറ്റ് ആവുക ആണെങ്കിൽ 50 മില്യണ് ഗ്രീലിഷിനെ വാങ്ങാൻ കഴിയും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നു. 24കാരനായ ഗ്രീലിഷ് അവസാന എട്ടു വർഷമായി ആസ്റ്റൺ വില്ലയിൽ ഉണ്ട്. വില്ലയെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിലും ഗ്രീലിഷ് വലിയ പങ്കുവഹിച്ചിരുന്നു.

Previous articleരോഹിത് ശർമ്മയുടെ അനായാസ ബാറ്റിംഗ് അതിശയിപ്പിക്കുന്നതെന്ന് ജോസ് ബട്ലർ
Next articleധോണിയിൽ പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് സുരേഷ് റെയ്ന