ഗോഡിൻ ഇന്റർ മിലാൻ വിടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റനും ഇതിഹാസവുമായ സെന്റർ ബാക്ക് ഡിയേഗോ ഗോഡിന്റെ ഇന്റർ മിലാൻ കരിയർ പെട്ടെന്ന് തന്നെ അവസാനിക്കും. ഗോഡിനെ ഇന്റർ മിലാൻ ഉപേക്ഷിക്കുകയാണ് എന്നാണ് ഇറ്റലിയിൽ നിന്ന് വാർത്തകൾ വരുന്നത്. വലിയ പ്രതീക്ഷയോടെയായിരുന്നു ഗോഡിൻ ഇറ്റലിയിൽ എത്തിയത് എങ്കിലും ഇതുവരെ അദ്ദേഹത്തിന് ആ പ്രതീക്ഷ കാക്കാൻ ആയിടരുന്നില്ല.

പരിക്കും ഫോമില്ലായ്മയും ഒക്കെ ഗോഡിനെ പലപ്പോഴും വലച്ചു. അന്റോണിയോ കോണ്ടെ ഇന്റർ മിലാൻ ഡിഫൻസിനെ നയിക്കാൻ വേണ്ടി ആയിരുന്നു ഗോഡിനെ ടീമിൽ എത്തിച്ചത്. എന്നാൽ ഗോഡിനും കോണ്ടെയുമായുള്ള ബന്ധം വഷളായതും താരം ക്ലബ് വിടാനുള്ള കാരണമാണ്. ഇപ്പോൾ ഗോഡിന് വേണ്ടി രണ്ട് ക്ലബുകളാണ് രംഗത്ത് ഉള്ളത്. സീരി എ ക്ലബായ കലിയരിയും ഫ്രഞ്ച് ക്ലബായ റെന്നെസും. ഈ രണ്ട് ക്ലബുകളും ഇന്റർ മിലാന് ഓഫർ സമർപ്പിച്ചു കഴിഞ്ഞു.

34കാരനായ ഗോഡിൻ 2010 മുതൽ കഴിഞ്ഞ സീസൺ തുടക്കം വരെ അത്ലറ്റിക്കോ മാഡ്രിഡിൽ ആയിരുന്നു കളിച്ചത്. 300ൽ അധികം മത്സരങ്ങൾ അത്ലറ്റിക്കോ ജേഴ്സിയിൽ കളിച്ച താരമാണ് ഗോഡിൻ. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു ലാലിഗ കിരീടം, രണ്ട് യൂറോപ്പ ലീഗ് കിരീടം ഒരു കോപ ഡെൽ റേ എന്നിവയും ഗോഡിൻ നേടിയിട്ടുണ്ട്. ഒപ്പം രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡ് എത്തിയപ്പോഴും ഗോഡിൻ ടീമിലെ പ്രധാന താരമായി ഉണ്ടായിരുന്നു.