മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിന്റെ ഭാവി എന്ന് കരുതപ്പെടുന്ന യുവതാരം ജെയിംസ് ഗാർനർ ഈ സീസണിൽ ലോണിൽ പോകും. യൂറോപ്പ ലീഗ് അവസാനിച്ചതോടെ ഗാർനറിനെ ലോണിൽ അയക്കാനുള്ള നടപടികൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചു. ചാമ്പ്യൻഷിപ്പ് ക്ലബുകളിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഓഫറുകൾ കേൾക്കുന്നത്. ഒരു വർഷം നീളുന്ന ലോൺ കഴിഞ്ഞ് ഗാർനർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തിരികെയെത്തും.
ഇതിനകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആറ് മത്സരങ്ങൾ ഗാർനർ കളിച്ചു കഴിഞ്ഞു. മാഞ്ചസ്റ്ററിൽ തുടർന്നാൽ താരത്തിന് അവസരങ്ങൾ കുറഞ്ഞേക്കും എന്നതാണ് താരത്തെ ലോണിൽ അയക്കാൻ കാരണം. പരിചയ സമ്പത്ത് ലഭിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി സ്റ്റാർട്ട് ചെയ്യാൻ ഗാർനറിനാകും എന്ന് ഒലെയും വിശ്വസിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു യുവപ്രതീക്ഷ ആയിരുന്ന തഹിത് ചോങ് ജർമ്മൻ ക്ലബായ വെർഡർ ബ്രമനിലേക്ക് ലോണിൽ പോയിട്ടുണ്ട്.