2023 ഏകദിന ലോകകപ്പ് വരെ ക്രിക്കറ്റിൽ തുടരണമെന്ന് ആരോൺ ഫിഞ്ച്

- Advertisement -

2023ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ ക്രിക്കറ്റിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഓസ്‌ട്രേലിയൻ നിശ്ചിത ഓവർ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചത് മാനസികമായി കൂടുതൽ ഉന്മേഷം ലഭിക്കാൻ കാരണമായെന്നും ആരോൺ ഫിഞ്ച് പറഞ്ഞു.

2023ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനൽ കളിച്ച് വിരമിക്കാനാണ് തനിക്ക് താൽപര്യമെന്നും കൊറോണ വൈറസ് ബാധമൂലം വന്ന ഇടവേള തന്റെ കരിയർ കുറച്ച് കാലത്തേക്ക് നീട്ടാൻ കാരണമായെന്നും ഫിഞ്ച് പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ ഇടവേള കഴിഞ്ഞ് പരിശീലനം ആരംഭിച്ച സമയത്താണ് എത്ര മാത്രം താൻ ക്രിക്കറ്റിനെ മിസ് ചെയ്തിരുന്നതെന്ന് മനസ്സിലായതെന്നും ഫിഞ്ച് പറഞ്ഞു.

അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവർ മത്സരങ്ങളുടെ പരമ്പരയോടെയാണ് ഓസ്ട്രേലിയ കൊറോണ ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരിക.

Advertisement