ഫ്രെഡിനെ സ്വന്തമാക്കാൻ ആയി തുർക്കിഷ് ക്ലബ് ശ്രമിക്കുന്നു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ഫ്രെഡിനെ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബായ ഗാലറ്റസറെയുടെ ശ്രമം. തുർക്കിഷ് ക്ലബ് ഔദ്യോഗികമായി ഫ്രഡിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമീപിച്ചിരിക്കുകയാണ്‌. ആദ്യ ലോൺ അടിസ്ഥാനത്തിലും പിന്നീട് വാങ്ങാനുമാണ് ഗലറ്റസറെ ഉദ്ദേശിക്കുന്നത്. എന്നാൽ തുർക്കിഷ് ക്ലബിന്റെ ഓഫറിനോട് താരമോ മാഞ്ചസ്റ്റർ യുണൈറ്റഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് ഫ്രെഡ്. യുണൈറ്റഡ് താരങ്ങളെ വാങ്ങുന്നത് കുറവാണ് എന്നതു കൊണ്ട് തന്നെ ഫ്രെഡിനെ വിൽക്കാൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായേക്കില്ല. എന്നാൽ മാറ്റിചും പോഗ്ബയും ബ്രൂണോയും ഇറങ്ങുന്ന മധ്യനിരയിൽ സ്ഥിരമായി ഇറങ്ങാൻ കഴിയില്ല എന്നത് ഫ്രെഡിനെ അലട്ടുന്നുണ്ട്. അവസാന രണ്ടു സീസണിലായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആണ് ഫ്രെഡ്.

Advertisement