ഗാബിഗോളിനെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബ്ബുകൾ

ഗബ്രിയേൽ ഗാബിഗോളിനെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബ്ബുകൾ തമ്മിൽ പോരാട്ടം. ഇന്റർ മിലൻറെ താരമായ ഗാബിഗോൾ ഇപ്പോൾ സാന്റോസിനു വേണ്ടിയാണു കളിച്ചുകൊണ്ടിരിക്കുന്നത്. സാന്റോസിന്റെ അക്കാദമി പ്രൊഡക്ടായ ഗബ്രിയേൽ ഗാബിഗോൾ 2016. ൽ മുപ്പത് മില്യൺ യൂറോയ്ക്ക് ഇന്റർ മിലാനിൽ എത്തുന്നത്. സാൻ സൈറോയിൽ തിളങ്ങാതെ ഇരുന്ന ഗാബിഗോൾ പിന്നീട് ബെൻഫിക്കയിലേക്കും കഴിഞ്ഞ വർഷം സാന്റോസിലേക്കും ലോണിൽ പോയി.

സാന്റോസിൽ തുടർച്ചയായ ഹാട്രിക്കുകളുമായി മികച്ച പ്രകടനം പുറത്തെടുത്ത ഗാബിഗോൾ യൂറോപ്പ്യൻ ടീമുകളുടെ നോട്ടപ്പുള്ളിയായി. വെസ്റ്റ് ഹാം യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചുവെങ്കിലും വർക്ക് പെർമിറ്റിന്റെ തടസങ്ങൾ വിനയായി. ബ്രസീലിൽ നിന്നും പുറത്ത് വരുന്ന വിവരമനുസരിച്ച് ഗാബിഗോളിനെ ഫ്ലാമെങ്കോ സ്വന്തമാക്കും.

Previous articleശാസ്താ തൃശ്ശൂരിന് വീണ്ടും തോൽവി
Next articleമണ്ണാർക്കാടിലും ജയിച്ച് ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറം