ശാസ്താ തൃശ്ശൂരിന് വീണ്ടും തോൽവി

ശാസ്താ മെഡിക്കൽസിന് തുടർച്ചയായ മൂന്നാം പരാജയം. ഇന്നലെ ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിലും ശാസ്താ തൃശ്ശൂർ പരാജയപ്പെട്ടു. അൽ ശബാബ് തൃപ്പനച്ചി ആയിരുന്നു ശാസ്തയുടെ എതിരാളികൾ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു ശബാബ് ജയിച്ചത്. അവസാന അഞ്ചു മത്സരങ്ങളിൽ അൽ ശബാബിന്റെ നാലാം ജയമാണിത്.

ഇന്ന് ഒളവണ്ണ സെവൻസിൽ മത്സരമില്ല.

Previous articleഫ്രണ്ട്സ് മമ്പാടിന് വീണ്ടും ജയം
Next articleഗാബിഗോളിനെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബ്ബുകൾ