ഫകുണ്ടോ പെലസ്ട്രി ലോണിൽ പോകും

20210122 123007
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ താരം ഫകുണ്ടോ പെലസ്ട്രി ലോണിൽ പോകും. ഈ സീസൺ അവസാനം വരെ ഫകുണ്ടോയെ ലോണിൽ അയക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ഇതിനായി യുണൈറ്റഡ് ഓഫറുകൾ പരിഗണിക്കുന്നുണ്ട്. ലാലിഗയിൽ നിന്നും സീരി എയിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ട് എങ്കിലും താരത്തെ ചാമ്പ്യൻഷിപ്പിലേക്ക് അയക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്‌.

ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിലേക്ക് താരം പോകാൻ ആണ് ഏറ്റവും കൂടുതൽ സാധ്യത. താരം ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയിട്ടില്ല. താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസേർവ്സ് ടീമിനായി തകർത്തു കളിക്കുകയാണ്‌. പക്ഷെ ഇംഗ്ലീഷ് ഫുട്ബോളുമായി കൂടുതൽ ഇണങ്ങാൻ ചാമ്പ്യൻഷിപ്പിലെ ഫുട്ബോൾ ആണ് നല്ലത് എന്ന് ഒലെ കരുതുന്നു‌. ഇതാണ് ലോൺ പരിഗണിക്കാൻ കാരണം.

18കാരനായ താരം ഈ സീസൺ തുടക്കത്തിൽ ഉറുഗ്വേ ക്ലബായ പെനറോളിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.

Advertisement