യുവന്റസിന് ഇത്തവണ സീരി എ നേടാൻ കഴിയും എന്ന് റൊണാൾഡോ

20210121 040853
Credit: Twitter

യുവന്റസിന് ഈ സീസണ് ഇതുവരെ അത്ര നല്ലതല്ല. ഇറ്റാലിയൻ സൂപ്പർ കപ്പ് നേടി എങ്കിലും ലീഗിൽ അവർ ഏറെ പിറകിലാണ്. ഒന്നാമതുള്ള എ സി മിലാനേക്കാൾ 10 പോയിന്റ് പിറകിലാണ് യുവന്റസ് ഉള്ളത്. എങ്കിലും കിരീട പ്രതീക്ഷ ഉണ്ട് എന്നും ഈ സീസണിൽ സീരി എ കിരീടം നേടാൻ ആകുമെന്നും യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു. യുവന്റസിൻ ഇപ്പോൾ 33 പോയിന്റും മിലാന് 43 പോയിന്റുമാണ് ഉള്ളത്. ഒരു മത്സരം കുറവാണ് യുവന്റസ് കളിച്ചത്.

സൂപ്പർ കപ്പ് നൽകിയ ആത്മവിശ്വാസമാണ് ലീഗ് കിരീടൻ നേടാൻ കഴിയുമെന്ന് റൊണാൾഡോ പറയാൻ കാരണം. മിലാനും ഇന്ററും ശക്തമായ നിലയിൽ ആണെങ്കിലും അവരെ മറികടക്കാൻ ആകുമെന്ന് യുവന്റസ് ടീമാകെ വിശ്വസിക്കുന്നുണ്ടെന്ന് റൊണാൾഡോ പറഞ്ഞു. അവസാന 9 സീസണിലും ലീഗ് കിരീടം യുവന്റസ് ആയിരുന്നു സ്വന്തമാക്കിയിരുന്നത്.

Previous article“ഇന്ത്യൻ ടീമിൽ എത്തുന്നത് ഇപ്പോൾ ആലോചിക്കുന്നില്ല, കേരള ബ്ലാസ്റ്റേഴ്സിൽ നന്നായി കളിക്കുക ആണ് ഇപ്പോ ലക്ഷ്യം, എല്ലാം വഴിയെ വരും”
Next articleഫകുണ്ടോ പെലസ്ട്രി ലോണിൽ പോകും