എമി ബുവന്ദിയയെ ലക്ഷ്യമിട്ട് ആഴ്സണൽ

നോർവിച് സിറ്റിയുടെ യുവ മിഡ്ഫീൽഡർ എമി ബുവന്ദിയയെ ആഴ്സണൽ സ്വന്തമാക്കിയേക്കും. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ എമിയെ സ്വന്തമാക്കാൻ ആണ് അർട്ടേറ്റയും സംഘവും ശ്രമിക്കുന്നത്. 40 മില്യണോളമാണ് എമിക്ക് വേണ്ടി നോർവിച് ആവശ്യപ്പെടുന്നത. പണവും ഒപ്പം താരങ്ങളെയും നൽകാൻ ആണ് ആഴ്സണൽ ആലോചിക്കുന്നത്.

അർജന്റീനൻ യുവതാരത്തിന് നോർവിചിൽ ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കിയുണ്ട്. അവസാന സീസണുകളിൽ നോർവിചിനായി വലിയ പ്രകടനങ്ങൾ തന്നെ താരം നടത്തിയിരുന്നു. ഈ സീസണിൽ ഇതുവരെ 19 കളിയിൽ നിന്ന് 6 ഗോളും 7 അസിസ്റ്റും താരം നേടിയിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ കളിക്കുന്ന താരം ആഴ്സണലിന്റെ ക്രിയേറ്റിവിറ്റി ഇല്ല എന്ന പ്രശ്നം പരിഹരിക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നു.