“ഡിബാലയെ പോലുള്ള താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാത്തതാണ് നല്ലത്”

- Advertisement -

അർജന്റീന താരം ഡിബാലയെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാനുള്ള അവസരം ഡിബാല നിരസിച്ച് തന്നെ അത്ഭുതപ്പെടുത്തി എന്ന് ഫെർഡിനാൻഡ് പറഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാലാണ് ഡിബാല യുണൈറ്റഡിലേക്ക് വരാതിരുന്നത്. എന്നാൽ യുവന്റസിൽ ബെഞ്ചിൽ ഇരിക്കുന്ന ഡിബാല കളിക്കാനുള്ള അവസരം സ്വീകരിക്കാത്തത് സങ്കടകരമാണെന്ന് റിയോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെ പലരും മുമ്പ് നിരസിച്ചിട്ടുണ്ട്. എന്നാൽ അവർക്കൊക്കെ അവരുടെ ക്ലബിൽ കളിക്കാൻ ഉള്ള അവസരമെങ്കിലും ഉണ്ടെന്ന് ഡിബാലയെ റിയോ പരിഹസിച്ചു. ഡിബാലയെ പോലെ കളിക്കാൻ ഉള്ള അവസരത്തിനു മേലെ ശമ്പളവും മറ്റും നോക്കുന്ന താരങ്ങൾ യുണൈറ്റഡിൽ എത്താത്തതിൽ സന്തോഷമുണ്ട് എന്ന് റിയോ പറഞ്ഞു.

Advertisement