ഹോളണ്ടിന്റെ ഡംഫ്രൈസിനെ ലക്ഷ്യമിട്ട് ഇന്റർ മിലാൻ

20210703 221630
Credit: Twitter

അച്രഫ് ഹകീമിക്ക് പകരക്കാരനെ തേടുന്ന ഇന്റർ‌ മിലാൻ അവരുടെ ശ്രദ്ധ ഹോളണ്ട് താരം ഡെൻ‌സെൽ‌ ഡംഫ്രൈസിലേക്ക് മാറ്റിയിരിക്കുകയാണ്. താരത്തിന്റെ ഏജന്റുമായി ക്ലബ് ചർച്ചകൾ ആരംഭിച്ചു. ഡച്ച് ക്ലബായ പി എസ് വി ഐന്തോവന്റെ താരമാണ് ഇപ്പോൾ ഡംഫ്രൈസ്. പി‌എസ്‌വിയുമായുള്ള താരത്തിന്റെ കരാർ 2023 ജൂണിൽ അവസാനിക്കും. അതുകൊണ്ട് തന്നെ 25 കാരനെ ചെറിയ തുകയ്ക്ക് സ്വന്തമാക്കാം എന്ന് ഇന്റർ മിലാൻ പ്രതീക്ഷിക്കുന്നു.

20 മില്യൺ ഡോളർ ആണ് ഇന്റർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ യൂറോയിലെ മികച്ച പ്രകടനം കാരണം താരത്തിനായി വലിയ തുക ചോദിക്കാൻ ആണ് പി എസ് വി ശ്രമിക്കുന്നത്. ഹോളണ്ടിനായി യൂറോ കപ്പ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളുമായി തിളങ്ങാൻ ഡം ഫ്രൈസിനായിരുന്നു. 2018 മുതൽ പി എസ് വിക്ക് ഒപ്പമുള്ള താരമാണ് ഡംഫ്രൈസ്.