വോൾവ്സിന്റെ ഡൊഹേർടി സ്പർസിലേക്ക്

- Advertisement -

ടോട്ടനം അവരുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ രണ്ടാം സൈനിംഗ് പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. വോൾവ്സിന്റെ റൈറ്റ് ബാക്കായ ഡൊഹേർടിയാണ് സ്പർസിൽ എത്തുന്നത്. 20 മില്യൺ നൽകിയാൽ ഡൊഹേർടിയെ വിട്ടു നൽകാൻ എന്ന് വോൾവ്സ് പറഞ്ഞിട്ടുണ്ട്. താരവും സ്പർസുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞു. ഇനി ട്രാൻസ്ഫർ തുക മാത്രമാണ് പ്രശ്നം.

28കാരനായ ഡൊഹേർടി അവസാന ആറു വർഷമായി വോൾവ്സിനൊപ്പം ഉണ്ട്. 280ൽ അധികം മത്സരങ്ങൾ വോൾവ്സിനു വേണ്ടി കളിച്ചു കഴിഞ്ഞു. ക്ലബ് വിടാൻ ഒരുങ്ങുന്ന സെർജ് ഒറിയർക്ക് പകരമായാകും ഡൊഹേർടി സ്പർസിൽ എത്തുക. ടോട്ടൻഹാം ഈ ട്രാൻസ്ഫറിൽ ഇതുവരെയായി ഗോൾ കീപ്പർ ജോ ഹാർടിനെ മാത്രമാണ് സൈൻ ചെയ്തത്.

Advertisement