ഡിയേഗോ കോസ്റ്റ അത്ലറ്റിക്കോ മാഡ്രിഡ് വിടും, ചൈനയിലേക്കോ ബ്രസീലിലേക്കോ പോകാൻ സാധ്യത

20201229 123745
Credit: Twitter
- Advertisement -

സ്പാനിഷ് സ്ട്രൈക്കർ ഡിയേഗോ കോസ്റ്റ ജനുവരിയോടെ സ്പെയിൻ വിടും. ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്ന ഡിയേഗോ കോസ്റ്റ ജനുവരിയീടെ ക്ലബ് വിടും എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റൊമാനോ പറയുന്നു. കഴിഞ്ഞ സമ്മറിൽ തന്നെ അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് നേരത്തെ തന്നെ കോസ്റ്റ അറിയിച്ചിരുന്നു എങ്കിലും കൊറോണ കാരണം താരത്തിന് നല്ല ഓഫറുകൾ ലഭിച്ചിരുന്നില്ല.

സുവാരസ് എത്തിയതോടെ അത്ലറ്റിക്കോ മാഡ്രിഡിൽ കോസ്റ്റയ്ക്ക് അധികം അവസരം ലഭിക്കുന്നില്ല. ഇതാണ് താരം ക്ലബ് വിടാനുള്ള പ്രധാന കാരണം. മുമ്പ് ചെൽസിയ കളിച്ച് ഗംഭീര പ്രകടനം നടത്തിയ ചരിത്രം കോസ്റ്റയ്ക്ക് ഉണ്ട്. മൂന്ന് സീസണിൽ ചെൽസിയിൽ ഉണ്ടായിരുന്ന കോസ്റ്റ ചെൽസിക്ക് ഒപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ചൈനയിൽ നിന്നും ബ്രസീലിൽ നിന്നിൻ വലിയ ഓഫറുകൾ കോസ്റ്റയ്ക്ക് ലഭിച്ചിട്ടുണ്ട്.

Advertisement