യുവ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: 2020 ഡിസംബര്‍ 29: കൊല്‍ക്കത്തയില്‍ നിന്നുള്ള യുവ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുഭ ഘോഷുമായുള്ള കരാര്‍ ഒപ്പിടല്‍ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മോഹന്‍ ബഗാന്‍ അക്കാദമിയുടെ ഭാഗമായിരുന്ന താരം, കിബു വികുനയുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ ഡ്യൂറന്റ് കപ്പിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഐ-ലീഗ് കിരീടം നേടിയ ടീമിന്റെയും ഭാഗമായിരുന്ന സുഭ ഘോഷ്, ക്ലബിനായി എട്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു ഗോളുകളും നേടിയിരുന്നു. എടികെ മോഹന്‍ ബഗാനുമായുള്ള കൈമാറ്റ കരാര്‍ പ്രകാരം സുഭ ഘോഷ് മുന്‍ പരിശീലകനുമായി വീണ്ടും ഒന്നിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം നോങ്ഡാംബ നൊറേം എടികെ മോഹന്‍ബഗാനിലെത്തും, 2023 വരെ സുഭ ഘോഷ് കെബിഎഫ്‌സിക്കൊപ്പമുണ്ടാവും. എടികെ മോഹന്‍ബഗാനില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് വെളിപ്പെടുത്താത്ത ഫീസും ലഭിക്കും.

ഇതൊരു പുതിയ തുടക്കമാണെന്ന് കരാര്‍ ഒപ്പിട്ട ശേഷം സുഭ ഘോഷ് പറഞ്ഞു. എനിക്കിപ്പോള്‍ ഒരു പുതിയ കുടുംബത്തെ ലഭിച്ചു, കേരള ബ്ലാസ്റ്റേഴ്‌സിനെ ശരിയായി സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്താണ് ഇവിടെ ചെയ്യാന്‍ വന്നതെന്ന് എനിക്കറിയാം, ഗോളുകള്‍ നേടാനും മത്സരങ്ങള്‍ ജയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ അവസരം നല്‍കിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോടും ഏറ്റവും പ്രധാനമായി കിബു സാറിനോടും ഞാന്‍ കൃതജ്ഞനാണ്. ആശ്ചര്യപ്പെടുത്തുന്ന ആരാധകരെ സന്തോഷിപ്പിക്കാനും നിങ്ങളുടെ സ്‌നേഹവും പിന്തുണയും കാണാനും ഞാന്‍ ആഗ്രഹിക്കുന്നു. നാമെല്ലാവരും പറയുംപോലെ, #YennumYellow!-സുഭ ഘോഷ് പറഞ്ഞു.

കളിക്കുന്ന ഓരോ 40 മിനുറ്റിലും ഗോള്‍ കണ്ടെത്താന്‍ മികവുള്ള സുഭ ഘോഷ്, സീസണിന്റെ അവസാന ഘട്ടങ്ങളില്‍ ടീമിനെ സഹായിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അതേ ഫോം ആവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

സുഭ ഞങ്ങളുടെ ടീമില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു. സ്വാഭാവിക ഗോള്‍ സ്‌കോററായ സ്ട്രൈക്കറാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ കിബു അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു, ഒപ്പം യുവതാരത്തെ കുറിച്ച ചില നല്ല കാര്യങ്ങളും പറയാനുണ്ടായിരുന്നു. അദ്ദേഹം ടീമിനെ ശക്തിപ്പെടുത്തുന്നതും മെച്ചപ്പെടുത്തുന്നതും കാണാനാവുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്-കരോലിസ് സ്‌കിങ്കിസ് പറഞ്ഞു.