അയാക്സിന്റെ യുവ ഫുൾബാക്ക് സെർജിനോ ഡെസ്റ്റ് ബാഴ്സലോണയിലേക്ക് അടുക്കുന്നു. 19കാരനായ താരവുമായി ബാഴ്സലോണ ചർച്ചകൾ നടത്തുന്നുണ്ട്. റൈറ്റ് ബാക്കായ താരത്തിന് വലിയ ഭാവിയാണ് പ്രവചിക്കപ്പെടുന്നത്. റൈറ്റ് ബാക്കായ സെർജിനോയെ ബാഴ്സലോണ തങ്ങളുടെ സ്ഥിരം റൈറ്റ് ബാക്കായാണ് ലക്ഷ്യമിടുന്നത്. അമേരിക്കൻ ദേശീയ ടീമിലെ താരമാണ് ഡെസ്റ്റ്.
കഴിഞ്ഞ സീസണിൽ ഡെസ്റ്റ് അയാക്സുമായി ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. അതുകൊണ്ട് തന്നെ എളുപ്പമായിരിക്കില്ല ഡെസ്റ്റിനെ സ്വന്തമാക്കൽ. വലിയ തുക തന്നെ ഡെസ്റ്റിന് ബാഴ്സലോണ നൽകേണ്ടി വരും. ഈ സീസണിൽ അയാക്സിനായി 30 മത്സരങ്ങൾ ഡെസ്റ്റ് കളിച്ചിരുന്നു.