156മത് റിവിയർ ഡെർബിക്ക് കളമൊരുങ്ങുന്നു, കൊറോണക്കാലത്ത് ഷാൽകെ – ഡോർട്ട്മുണ്ട് പോരാട്ടം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

എല്ലാ ഫുട്ബോൾ ആരാധകരുടേയും കണ്ണുകളും കാതുകളും ഇന്ന് ജർമ്മനിയിലേക്ക്. യൂറോപ്യൻ ഫുട്ബോൾ ബുണ്ടസ് ലീഗയിലൂടെ തിരികെ വരികയാണ്. കൊറോണക്കാലത്ത് ഫുട്ബോൾ ആരാധകർക്ക് ആവേശമായി വരുമ്പോൾ ബുണ്ടസ് ലീഗയിൽ ഇന്ന് നടക്കുന്നത് ഒരു ചരിത്ര പോരാട്ടമാണ്. 156മത് റിവിയർ ഡെർബി സിഗ്നൽ ഇടൂന പാർക്കിൽ വെച്ച് നടക്കും. കരുത്തരായ ബൊറുസിയ ഡോർട്ട്മുണ്ട് ഏറ്റുമുട്ടുന്നത് ഷാൽകെയെയാണ്.

ബുണ്ടസ് ലീഗ അവസാനിക്കാൻ 9 മത്സരങ്ങൾ ബാക്കി നിൽക്കെ രണ്ടാം സ്ഥാനത്ത് ബൊറുസിയയും ആറാം സ്ഥാനത്ത് ഷാൽകെയുമാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ബയേണിന് നാല് പോയന്റ് പിന്നിലാണ് ബൊറുസിയ ഡോർട്ട്മുണ്ട് ഉള്ളത്. അതു കൊണ്ട് തന്നെ ഡോർട്ട്മുണ്ടിനിത് നിർണായകമായ മത്സരമാണ്. കഴിഞ്ഞ സീസണിൽ ഉടനീളം റെലഗേഷൻ ഭീഷണിയെ പേടിച്ചിരുന്ന ഷാൽകെ ഈ സീസണിൽ കാര്യങ്ങൾ കുറച്ച് മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മുൻ ഹഡ്ഡേഴ്സ്ഫീൽഡ് പരിശീലകൻ ഡേവിഡ് വാർണർക്ക് കീഴിൽ കഴിഞ്ഞ ആറ് കളികളിൽ ഒന്നിൽ പോലും ജയം നേടാൻ സാധിച്ചിരുന്നില്ല. അതേ സമയം കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്നും 12 പോയന്റുമായി മികച്ച ഫോമിലാണ്.

ലൂസിയൻ ഫാവ്രേയുടെ ഡോർട്ട്മുണ്ട്. സാഞ്ചോ- ഹാളണ്ട്- ഹസ്സാർഡ് അക്രമണനിരയാണ് ഷാൽകെക്ക് ഭീഷണിയാകുന്നത്. യൂറോപ്പിലെ വമ്പന്മാരെ ഞെട്ടിച്ച സാഞ്ചോയും ഹാളണ്ടും ഷാൽകെയുടെ പ്രതിരോധത്തിനെ നന്നായി പരീക്ഷിക്കും. ക്യാപ്റ്റൻ റിയൂസ്, എമ്രെ ചാൻ, ആക്സൽ വിറ്റ്സൽ, സഗാടു തുടങ്ങിയ താരങ്ങൾ ഒന്നും ഡോർട്ട്മുണ്ടിനൊപ്പമിന്നില്ല. അതേ സമയം കാണികൾ ഇല്ലാത്ത സിഗ്നൽ ഇടൂന പാർക്ക് സങ്കൽപ്പിക്കാൻ തന്നെ ബുദ്ധിമുട്ടാണ്‌. യൂറൊപ്പിലെ ഏറ്റവും മികച്ച ആരാധകർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോർട്ട്മുണ്ട് ആരാധകർ ഇല്ലാതെയാണിന്ന് ഡെർബി നടക്കുക. കഴിഞ്ഞ 10 സീസണുകൾ എടുത്ത് നോക്കിയാൽ 7 തവണ വീതം ഇരു ടീമുകളും റിവിയർ ഡെർബിയിൽ ജയിച്ചിട്ടുണ്ട്. ഏഴ് തവണ മത്സരം സമനിലയിൽ അവസാനിച്ചു.

വ്യത്യസ്തതകളാണ് ഡെർബികളുടെ അടിസ്ഥാനം. വ്യത്യസ്ത രാഷ്ട്രീയം,മതം,ക്‌ളാസ് എന്നിവയുടെ പേരിലാണ് ഡെർബികൾ ആവേശകരമാവുന്നത്. റിവിയർ ഡെർബിയിൽ വർക്കിങ് ക്‌ളാസ് ക്ലബ്ബുകളായ ബൊറൂസിയ ഡോർട്ട്മുണ്ടും ഷാൽകെയും തമ്മിൽ ഏറ്റുമുട്ടുന്നത്. റിവിയർ ഡെർബി വിജയിക്കുക എന്നത് കളിക്കാർക്കും ഫാന്സിനും ഒരുപോലെ അത്യാവശ്യമാണ്. നോർത്ത് ലണ്ടൻ ഡെർബിയോട് നമുക്ക് റിവിയർ ഡെർബിയെ ഉപമിക്കാം. അതിനോടൊപ്പമോ അതിനും മുകളിലോ ആണ് റിവിയർ ഡെർബിയുടെ പ്രാധാന്യം. ബദ്ധവൈരികളായ റോയൽ ബ്ലൂസും ബ്ലാക്ക് ആൻഡ് യെല്ലോസും തമ്മിൽ ഏറ്റുമുട്ടിയത് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചല്ല.