ഡിപായ് ജനുവരിയിൽ ബാഴ്സലോണയിലേക്ക് പോകില്ല, ലിയോണിൽ മാത്രം ശ്രദ്ധ എന്ന് താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യമായിരുന്നു ലിയോൺ ക്യാപ്റ്റൻ മെംഫിസ് ഡിപായ്. എന്നാൽ ഡിപായിയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് അന്ന് ആയിരുന്നില്ല. ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ അവസാന നിമിഷം മുടങ്ങുക ആയിരുന്നു. എന്നാൽ താരം ബാഴ്സലോണയിലേക്ക് വരാൻ താല്പര്യപ്പെടുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.

തന്റെ ശ്രദ്ധ ഇപ്പോൾ ലിയോണിൽ മാത്രമാണെന്നും വേറെ ട്രാൻസ്ഫറുകളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും ഡിപായ് പറഞ്ഞു. താൻ ക്ലബിന്റെ ക്യാപ്റ്റൻ ആണ് തന്റെ ഭാവിയെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ലിയോണിനെ അടുത്ത ചാമ്പ്യൻസ് ലീഗിൽ എത്തിക്കലാണ് ലക്ഷ്യം എന്നും ഡച്ച് താരം പറഞ്ഞു‌.

ഇപ്പോൾ അൻസു ഫതിക്ക് പരിക്ക് ഏൽക്കുക കൂടെ ചെയ്തതോടെ ജനുവരിയിൽ ഒരു അറ്റാക്കിംഗ് താരത്തെ സൈൻ ചെയ്യാൻ വീണ്ടും ശ്രമിക്കുകയാണ് ബാഴ്സലോണ. ഡിപായെ ജനുവരിയിൽ വിൽക്കില്ല എന്ന് ലിയോണും നേരത്തെ പറഞ്ഞിരുന്നു.