ഫുട്ബോളിലും കൺകഷൻ സബ്സ്റ്റിട്യൂഷൻ വരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റെന്ന പോലെ കൺകഷൻ സബ്സ്റ്റിട്യൂഷൻ അനുവദിക്കാൻ ഫുട്ബോൾ ലോകവും തയ്യാറാവുകയാണ്. ഫുട്ബോളിൽ ഇപ്പോൾ സബ്സ്റ്റിട്യൂഷനു ഉണ്ട് എങ്കിലും ആ സബ്ബ് പൂർത്തിയായതിനു ശേഷം കൺകഷൻ പോലെ വലിയ പരിക്ക് നേരിട്ടാൽ പോലും പുതിയ പകരക്കാരെ അനുവദിക്കുന്നില്ല. എന്നാൽ പുതിയ നിയമത്തോടെ ഫുട്ബോളിൽ അനുവദിച്ച 3 അല്ലെങ്കിൽ 5 സബ്ബ് കഴിഞ്ഞാലും തലയ്ക്കേൽക്കുന്ന പരിക്കോ കൺകഷനോ പ്രത്യേകം പരിഗണിച്ച് സബ്ബ് താരങ്ങളെ അനുവദിക്കും.

ഫുട്ബോളിൽ അടുത്തിടെ ആയി തലയ്ക്ക് പരിക്കേൽക്കുന്നത് കൂടുന്നുണ്ട്‌. കൺകഷൻ ആണെങ്കിലും താരങ്ങൾ തുടർന്ന് കളിക്കുന്നതും പതിവാണ്. അത് താരങ്ങളുടെ ജീവന് തന്നെ ഭീഷണി ആണ് എന്നതിനാൽ ആണ് ഈ പുതിയ നീക്കം ഫുട്ബോളിൽ വരുന്നത്. ക്രിക്കറ്റിൽ ഇപ്പോൾ കൺകഷൻ സബ് അനുവദിക്കുന്നുണ്ട്. ഫുട്ബോളിലെ നിയമങ്ങൾ ഉണ്ടാക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് താല്ല്കാലിക അടിസ്ഥാനത്തിൽ ഈ പുതിയ സബ്സ്റ്റിട്യൂഷൻ നിയമം ജനുവരിയിൽ കൊണ്ടുവരും. അതിനു ശേഷം ഒരോ എഫ് എയുടെയും താല്പര്യം പോലെ ആകും നിയമം പ്രാബല്യത്തിൽ വരുന്നത്.