ക്ഷമ നശിക്കുന്നു, ഡെംബലയെ ബാഴ്സലോണ വിൽക്കും

- Advertisement -

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെയെ വിൽക്കാൻ ബാഴ്സലോണ തീരുമാനിച്ചു എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡെംബലയുടെ സ്ഥിരമായ പരിക്കും ഫോമില്ലാത്ത അവസ്ഥയും ഇനിയും സഹിക്കാൻ പറ്റില്ല എന്നും ഒരു നല്ല താരത്തെ പകരം എത്തിക്കേണ്ടതുണ്ട് എന്നും ഉറച്ചാണ് ബാഴ്സലോണ അവസാനം ഡെംബലെയെ വിൽക്കാൻ ഒരുങ്ങുന്നത്.

ഇപ്പോൾ പരിക്കിന്റെ പിടിയിലാണ് ഡെംബലെ ഉള്ളത്. ഇനി ഈ സീസണിൽ താരം കളിക്കില്ല എന്ന് നേരത്തെ ഉറപ്പായിരുന്നു. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഡെംബലെയ്ക്കായുള്ള ഓഫറുകൾ കേൾക്കാം എന്നാണ് ബാഴ്സലോണയുടെ തീരുമാനം. കഴിഞ്ഞ സീസൺ മുതൽ ഇടക്കിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരുന്ന ഡെംബലെ അവസാനം നവംബറിലാണ് ബാഴ്സലോണക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്. ബാഴ്സലോണ കരിയറിൽ 10 സാരമായ പരിക്കുകൾ ആണ് ഇതുവരെ ഡെംബലയെ ബാധിച്ചത്.

പുതിയ പരിശീലകന് കീഴിൽ തന്റെ ബാഴ്സലോണ കരിയർ നേർ വഴിയിൽ ആക്കാൻ ആകും എന്നാണ് ഡെംബലെ പ്രതീക്ഷിച്ചത് എങ്കിലും അതും പാളിയിരിക്കുകയാണ്.. ഇതുവരെ ബാഴ്സലോണക്കായി 51 മത്സരങ്ങൾ കളിച്ച ഡെംബലെ 17 ഗോളുകളും 14 അസിസ്റ്റും നേടിയിട്ടുണ്ട്.

Advertisement