ഡെംബലെയെ വാങ്ങാൻ ലിവർപൂൾ ശ്രമിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെയെ ലിവർപൂൾ ലക്ഷ്യമിടുന്നു. ടിമോ വെർണറിനെ ചെൽസി സ്വന്തമാക്കിയതോടെയാണ് ലിവർപൂളിന്റെ ശ്രദ്ധ ഡെംബലെയിലേക്ക് നീങ്ങുന്നത്. താരത്ത്ദ് വിൽക്കാൻ ബാഴ്സലോണയും ഒരുക്കമാണ്. ഡെംബലയുടെ സ്ഥിരമായ പരിക്കും ഫോമില്ലാത്ത അവസ്ഥയും പരിഗണിച്ചാണ് ബാഴ്സലോണ ഡെംബലെയെ ഉപേക്ഷിക്കുന്നത്.

ലിവർപൂളും താരത്തിന്റെ പരിക്കിനെ ഭയക്കുന്നുണ്ട് എങ്കിലും ക്ലോപ്പിന് ഡെംബലെയെ ഫോമിലേക്ക് എത്തിക്കാൻ ആകുമെന്ന് വിശ്വാസമുണ്ട്. ഇപ്പോഴും പരിക്കിന്റെ പിടിയിലാണ് ഡെംബലെ ഉള്ളത്. ഇനി ഈ സീസണിൽ താരം കളിക്കില്ല എന്ന് ആണ് സൂചന.അവസാനം നവംബറിലാണ് ബാഴ്സലോണക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്. ബാഴ്സലോണ കരിയറിൽ 10 സാരമായ പരിക്കുകൾ ആണ് ഇതുവരെ ഡെംബലയെ ബാധിച്ചിട്ടുള്ളത്. ഇതുവരെ ബാഴ്സലോണക്കായി 51 മത്സരങ്ങൾ കളിച്ച ഡെംബലെ 17 ഗോളുകളും 14 അസിസ്റ്റും നേടിയിട്ടുണ്ട്.